അസമില്‍ 28 മുസ്ലിംകളെ ഇന്ത്യക്കാരല്ലെന്ന് മുദ്രകുത്തി തടങ്കല്‍ പാളയത്തിലെത്തിച്ച് ബി.ജെ.പി സര്‍ക്കാര്‍.
19 പുരുഷന്‍മാരും ഒമ്പത് സ്ത്രീകളുമടങ്ങുന്ന ബംഗാളി മുസ്‌ലിംകളെ ‘ട്രാന്‍സിറ്റ് ക്യാമ്പി’ലേക്ക് അയക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു. ഒരേ കുടുംബത്തിലെ ചിലര്‍ ഇന്ത്യക്കാരും മറ്റുള്ളവര്‍ വിദേശികളുമായപ്പോള്‍ പരസ്പരം കെട്ടിപ്പിടിച്ച് കരയുകയാണ് കുടുംബാംഗങ്ങള്‍.
മുസ്‌ലിംകള്‍ അല്ലാത്തവര്‍ക്ക് സി.എ.എ വഴി പൗരത്വം നല്‍കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വ ഷര്‍മ പ്രഖ്യാപിച്ചതിന്റെ പിന്നാലെയാണ് ഇത്.