കേരളത്തില്‍ അക്കൗണ്ട് തുറക്കുന്നതിനായി ബി.ജെ.പി സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പെടുത്താനും വീണ്ടും മല്‍സരിപ്പിക്കാനും നീക്കം. കേന്ദ്രമന്ത്രിസഭയുടെ പുന:സംഘടന അടുത്തുതന്നെ നടന്നേക്കുമെന്നും അതിന് മുന്നോടിയായി സുരേഷ് ഗോപിയെ മന്ത്രിസഭയില്‍ ഉള്‍പെടുത്താനുമാണത്രെ നീക്കം. ഏതുവിധേനയും കേരളത്തില്‍ ഒരു നിയമസഭാസീറ്റെങ്കിലും പിടിക്കാന്‍ സുരേഷ് ഗോപിക്കേ ഇനി കഴിയൂ എന്നാണ് പാര്‍ട്ടി നേതാക്കളുടെ വിലയിരുത്തല്‍. ഇതിനായി കെ.മുരളീധരനെ വേണ്ടിവന്നാല്‍ തഴയാനും നീക്കം നടക്കുന്നതായി വാര്‍ത്തയുണ്ട്. അതുവേണ്ട, സംസ്ഥാനപ്രസിഡന്റായി സുരേഷിനെ നിയമിക്കണമെന്നവാദവും ചിലരുന്നയിക്കുന്നുണ്ട്.
സിനിമാരംഗത്തുള്ളവര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടതില്‍ സുരേഷ് ഗോപിയുണ്ടായിരുന്നില്ല. ഇതാണ് പാര്‍ട്ടി നേതൃത്വത്തെ സുരേഷ് ഗോപിയോട് താല്‍പര്യം ഉണ്ടാകാന്‍ കാരണം. ഇദ്ദേഹത്തിന് എല്ലാവരെയും കയ്യിലെടുക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
2019ലെ ലോക്‌സഭാതെരഞ്ഞെടുപ്പിലും 2021ലെ നിയമസഭാതെരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരില്‍നിന്നാണ് മല്‍സരിച്ചത്. 2024ലേക്കായി ഇതിനകം തൃശൂരില്‍ പണിതുടങ്ങിയിട്ടുണ്ട്.