X

കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മിന്നല്‍ പരിശോധന; പിടിയിലായത് ബിജെപി ഐടി സെല്‍ ചുമതലക്കാരനടക്കം ഉന്നതര്‍

ആലത്തൂര്‍: കുട്ടികളെ ചൂഷണം ചെയ്ത് നഗ്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും അവ പ്രചരിപ്പിക്കുകയും ചെയ്യുന്നത് വ്യാപകമണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ന്ടന്ന അന്വേഷണത്തില്‍ ബി.ജെ.പി ഐടി സെല്‍ മുന്‍ കോ-ഓര്‍ഡിനേറ്റര്‍ അറസ്റ്റില്‍. ഇന്റര്‍നെറ്റില്‍ നിന്നും കുട്ടികളുടെ നഗ്‌ന ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്തതിനാണ് ബി.ജെ.പി ആലത്തൂര്‍ മണ്ഡലം ഐ ടി സെല്‍ മുന്‍ കോ ഓര്‍ഡിനേറ്റര്‍ ആലത്തൂര്‍ പെരുങ്കുളം സ്വദേശി അശ്വിന്‍ മുരളിയെ(28) ആലത്തൂര്‍ സി.ഐ ബോബിന്‍ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത്.

ഓപറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡിലാണ് ബിജെപി ഐടി സെല്‍ ചുമതലക്കാരനുള്‍പ്പെടെ 41 പേര്‍ അറസ്റ്റിലായത്. സംസ്ഥാന പൊലീസിനു കീഴില്‍ സൈബര്‍ ഡോം സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഭാഗമായി ഞായറാഴ്ച നടത്തിയ ഹൈടെക് അന്വേഷണത്തിലാണ് അറസ്റ്റ്. 362 സ്ഥലത്ത് പരിശോധന നടത്തി. 268 കേസെടുത്തു. 285 ഉപകരണം പിടിച്ചെടുത്തു. പിടിയിലായവരില്‍ ഭൂരിഭാഗം പേരും ഐടി വിദഗ്ധരാണെന്നാണ് സൈബര്‍ ഡോം വ്യക്തമാക്കുന്നത്. പാലക്കാടും എറണാകുളം റൂറലിലുമാണ് കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പാലക്കാട് ഒമ്പതു പേരെയും എറണാകുളത്ത് ആറുപേരെയും അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്ന് മൊബൈല്‍, ലാപ്ടോപ് ഉള്‍പ്പടെയുള്ളവ പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്.

അശ്വിന്‍ മുരളി ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പിടിച്ചെടുത്തു. ഐ.ടി ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാന്‍ഡ് ചെയ്തു. ഗ്രേഡ് എസ്.ഐ റഹിമാന്‍, എ.എസ്.ഐ ബാബു പോള്‍, സി.പി.ഒ സുജിഷ, സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.

 

chandrika: