വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപി; കെ സി വേണുഗോപാൽ

വഖഫിൻ്റെ പേരിൽ സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ നോക്കുകയാണ് ബിജെപിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ബിജെപി ഭരണഘടനാ സ്ഥാപനങ്ങളെ കൈയ്യിൽ എടുക്കുകയാണ്. പാർലമെന്റിനെ പോലും നോക്കു കുത്തി ആക്കുന്നു. നിയമസഭ പാസാക്കിയ ബില്ല് പാസാക്കാൻ പോലും ഗവർണർ തയ്യാറായിരുന്നില്ല. ഇക്കാര്യത്തിൽ സുപ്രീംകോടതി വിധി നിർണായകമായതായി കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കോഴിക്കോട് ഡിസിസിയുടെ ലീഡർ കെ കരുണാകരൻ മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു വേണുഗോപാൽ. കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരുടെ വർഷങ്ങളായുള്ള ആഗ്രഹമാണ് ഇന്ന് പൂവണിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം UDF നേതാക്കൾ അണിനിരന്ന പരിപാടിയിൽ മുരളീധരൻ്റെ അസാന്നിധ്യം ചർച്ചയായി. എന്നാൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്നാണ് പരിപാടിയിൽ പങ്കെടുക്കാതിരുന്നതെന്ന് കെ മുരളീധരന്‍ വ്യക്തമാക്കി.

webdesk14:
whatsapp
line