ന്യൂഡല്‍ഹി: ബി.ജെ.പിയുടെ പി.ആര്‍ വര്‍ക്ക് കണ്ട് കോര്‍പറേറ്റുകള്‍ പോലും മൂക്കത്ത് വിരല്‍ വെക്കുകയാണിപ്പോള്‍. നൂറുകണക്കിന് കോടി രൂപ നല്‍കി സ്വന്തം ബ്രാന്‍ഡ് കരുപ്പിടിപ്പിച്ചെടുക്കാന്‍ ശ്രമിക്കുന്ന കോര്‍പ്പറേറ്റുകളെ പിന്നിലാക്കി രാജ്യം ഭരിക്കുന്ന പാര്‍ട്ടി പണം കൊടുത്ത് പരസ്യം നല്‍കുന്നതില്‍ മുമ്പിലെത്തി. ഉപഭോക്തൃ ഉത്പന്നങ്ങളുടെ ഭീമന്‍ നിര്‍മ്മാതാക്കളായ ഹിന്ദുസ്ഥാന്‍ ലിവറിനെ പോലും പിന്നിലാക്കിയാണ് പത്ര, ചാനലുകളിലൂടെ ബിജെപി പരസ്യം ‘മുന്നേറു’ന്നത്. രാജ്യത്തെ കാര്‍ഷിക പ്രതിസന്ധിയോ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ തകര്‍ച്ചയോ ഒന്നും നൂറുകണക്കിന് കോടി രൂപ മുടക്കി പരസ്യം നല്‍കാന്‍ ബിജെപിയ്ക്ക് തടസമാകുന്നില്ല. ലോക്‌സഭാ തെരഞ്ഞെുടുപ്പിന്റെ സെമിഫൈനലായി വിശേഷിപ്പിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ബിജെപി പരസ്യത്തിലൂടെ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നത്.
മുതല്‍ മുടക്കില്‍ കോര്‍പ്പറേറ്റ് ബ്രാന്‍ഡുകളെ പോലും പിന്തള്ളി ബി.ജെ.പിയുടെ പരസ്യം

