ബംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയെ വെട്ടിലാക്കി വീഡിയോ പുറത്ത്. ബി.ജെ.പി തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കിയ റെഡ്ഡി സഹോദരന്മാര്‍ക്ക് സുപ്രീംകോടതിയില്‍ അനുകൂല വിധി നേടുന്നതിന് ബി.ജെ.പി നേതാവ് ശ്രീരാമലു 160 കോടി രൂപ കൈക്കൂലി നല്‍കുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നത്.
മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ബദാമി മണ്ഡലത്തില്‍ മത്സരിക്കുന്നത് ശ്രീരാമലുവാണ്. ഇതിനാല്‍ പുതിയ വീഡിയോ ബി.ജെ.പിയെ വെട്ടിലാക്കിയിരിക്കുകയാണ്.
2010ല്‍ പകര്‍ത്തിയ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്നത്. മുന്‍ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ മരുമകന്‍ ശ്രീനിജന്‍, ശ്രീരാമലു തുടങ്ങിയ നാലു പേരാണ് വീഡിയോയിലുള്ളത്.
കോടതി വിധി മറികടന്ന് അനുകൂല വിധി സമ്പാദിക്കുന്നതിനാണ് ഇത്രയും തുക റെഡ്ഡി സഹോദരന്മാര്‍ക്കു വേണ്ടി ശ്രീരാമലു വാഗ്ദാനം ചെയ്തത്. സ്വകാര്യ കന്നഡ ചാനലാണ് വീഡിയോ ആദ്യമായി പുറത്തുവിട്ടത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു.
ബി.ജെ.പി നേതാക്കളായ ജനാര്‍ദ്ദന റെഡ്ഡി, സോമശേഖര റെഡ്ഡി എന്നിവരുടെ നിയന്ത്രണത്തിലുള്ള ഒബ്ലാപുരം മൈനിങ് കമ്പനി നടത്തി വന്ന ഖനനം നിര്‍ത്തിവെക്കാന്‍ കോടതി വിധിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത മാസം ഇവര്‍ക്ക് അനുകൂല വിധി സുപ്രീംകോടതി പുറപ്പെടുവിച്ചു.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്ന് വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്‍ റെഡ്ഡി സഹോദരങ്ങള്‍ക്ക് അനുകൂല വിധി പുറപ്പെടുവിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
അതേസമയം, വിഡീയോ സംപ്രേക്ഷണം ചെയ്യരുതെന്ന് കര്‍ണാടക തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ണാടകയിലെ ചാനലുകള്‍ക്ക് നിര്‍ദേശം. 24 മണിക്കൂറിനുള്ളില്‍ തെരഞ്ഞെടുപ്പ് നടക്കാനുള്ളതിനാല്‍ ചാനലുകള്‍ വീഡിയോ സംപ്രേക്ഷണം ചെയ്യുന്നത് ഉചിതമല്ലെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
Watch Video: