ബി.ജെ.പി രാജ്യത്ത് കലാപങ്ങള്‍ക്ക് പദ്ധതിയിടുകയും സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്യുന്നുവെന്നും ഇന്ത്യയിലുടനീളം കലാപങ്ങള്‍ക്ക് തുടക്കമിടാന്‍ ഒരു വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ടെന്നും ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) എം.പി സഞ്ജയ് റാവത്ത്. 2024ലെ തെരഞ്ഞെടുപ്പ് വരെ രാജ്യത്ത് കലാപം ഉണ്ടാക്കാനും കലാപത്തിന്റെ മറവില്‍ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന നടക്കുന്നുണ്ടെന്നും അദ്ദേഹം മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അദാനി വിഷയം ശിവസേന (യു.ബി.ടി) ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ആരാണ് കലാപകാരികള്‍ എന്നും രാജ്യത്ത് നടക്കുന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ആരാണെന്നും എല്ലാവര്‍ക്കും അറിയാം. ഹൂബ്ലിയില്‍ കഴിഞ്ഞ ദിവസം നടന്ന കലാപം ആരാണ് ആസൂത്രണം ചെയ്തത്?. ഹൗറയിലെ കലാപം ആരാണ് ഉണ്ടാക്കിയത്!!?. ആരാണ് മഹാരാഷ്ട്രയില്‍ കലാപം ഉണ്ടാക്കിയത്. ഭാരതീയ ജനതാ പാര്‍ട്ടി പുതിയൊരു വിഭാഗം രൂപീകരിച്ചു. ഈ ചിറകിലൂടെയാണ് കലാപങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. 2024ലെ തെരഞ്ഞെടുപ്പിന് മുമ്ബ് രാജ്യത്ത് കലാപം പൊട്ടിപ്പുറപ്പെടുകയും പിന്നീട് തെരഞ്ഞെടുപ്പിനെ നേരിടുകയോ മാറ്റിവെക്കുകയോ ചെയ്യുക എന്നതാണ് അവരുടെ നയമെന്ന് തോന്നുന്നു’ അദ്ദേഹം പറഞ്ഞു.
ബംഗാളിലെ ആക്രമണങ്ങള്‍ ബി.ജെ.പി സ്‌പോണ്‍സര്‍ ചെയ്തതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടുക മാത്രമാണ് അവരുടെ ലക്ഷ്യം. ചില സീറ്റുകള്‍ ലക്ഷ്യം വച്ചിട്ടുണ്ട്. രാമനവമി അക്രമത്തിന് കാരണമാകുമോ? എന്നാല്‍ ഇത് പലപ്പോഴും സംഭവിക്കാറുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതോ ബി.ജെ.പി സര്‍ക്കാര്‍ ഇല്ലാത്തതോ ആയ സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇത് നടക്കുന്നത്. മഹാരാഷ്ട്രയില്‍ ഷിന്‍ഡേബി.ജെ.പി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണ്. അതു കൊണ്ടാണ് ഇവിടെ കലാപം പടച്ചുവിട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍ നിന്നു പുറത്താക്കപ്പെടുമെന്ന ഭയമാണ് ഇതിന് കാരണമെന്നും സഞ്ജയ് റാവത് ആരോപിച്ചു. ബി.ജെ.പി തെരഞ്ഞെടുപ്പ് പാരാജയം ഭയക്കുന്നിടങ്ങളിലും ബി.ജെ.പി സര്‍ക്കാര്‍ പ്രതിസന്ധിയിലാവുന്നിടത്തും സംഘര്‍ഷങ്ങള്‍ ഉണ്ടാവുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവാദത്തില്‍ പരിഹാസവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു.’ചിലര്‍ പ്രധാനമന്ത്രിയുടെ ബിരുദം വ്യാജമാണെന്ന് പറയുന്നു. എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സിലെ അദ്ദേഹത്തിന്റെ ബിരുദം ചരിത്രപരവും വിപ്ലവകരവുമാണെന്ന് ഞാന്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നു!. അതിനാല്‍ ഇത് നമ്മുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ വലിയ കവാടത്തില്‍ പ്രദര്‍ശിപ്പിക്കണം. അതിലൂടെ ആളുകള്‍ അതിനെക്കുറിച്ച് സംശയം ഉന്നയിക്കുന്നത് അവസാനിക്കും!’ സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.