പത്തനംതിട്ട: വനവാസിയായ യുവാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പത്തനംതിട്ടയില്‍ ഇന്ന് ബി.ജെ.പി ഹര്‍ത്താല്‍. പത്തനംതിട്ട ജില്ലായിലെ റാന്നി നിയോജകമണ്ഡലത്തിലാണു ഹര്‍ത്താല്‍.കഴിഞ്ഞ ദിവസം അടിച്ചിപ്പുഴ തേക്കുംമൂട്ടില്‍ ഗോപാലന്റെ മകന്‍ ബാലുവിനെ റോഡിനു വശത്തുള്ള ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപിച്ചു രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. ബാലുവിന്റെത് കൊലപാതകമാണ് എന്നും ഇതിനു പിന്നില്‍ സി പി എം ആണ് എന്നുമാണ് ബി.ജെ.പിയുടെ ആരോപണം.
സംസ്ഥാനത്ത് ഒരുദേശീയ ഹര്‍ത്താലടക്കം കഴിഞ്ഞ മൂന്നു തിങ്കളാഴ്ചകളിലും കേരളത്തില്‍ വ്യത്യസ്ത വിഷയങ്ങളിലായി ഹര്‍ത്താല്‍ അരങ്ങേറിയിരുന്നു.