ഭോപ്പാല്‍: മധ്യപ്രദേശിലെ ചരിത്രപ്രസിദ്ധമായ ഇസ്‌ലാം നഗര്‍ ഗ്രാമത്തിന്റെ പേര് മാറ്റി ബി.ജെ.പി സര്‍ ക്കാര്‍. ഇനി ജഗദീഷ്പൂര്‍ എന്നായിരിക്കും ഇസ്‌ലാം നഗര്‍ അറിയപ്പെടുക. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് കോട്ടകള്‍ക്ക് പേരുകേട്ട ഇസ്‌ലാം നഗര്‍.
1719ല്‍ ദോസ്ത് മുഹമ്മദ് ഖാന്‍ അധികാരം ഏറ്റെടുക്കുന്നതിനു പിന്നാലെ ഇസ്‌ലാം നഗറിനെ ഭോപ്പാലിന്റെ തലസ്ഥാനമാക്കുകയായിരുന്നു എന്ന് ഇതുമായി ബന്ധപ്പെട്ടുള്ള വിവരണങ്ങളിലൊന്നില്‍ പറയുന്നു.