ന്യൂഡല്‍ഹി: സൗജന്യമായി മണ്ണെണ്ണ നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യം തള്ളി കേന്ദ്ര സര്‍ക്കാര്‍. 12,000 ലിറ്റര്‍ മണ്ണെണ്ണ കേരളത്തിന് നല്‍കാമെന്നും എന്നാല്‍ ഇതിന് സബ്‌സിഡി ഉണ്ടാകില്ലെന്നും കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ മറുപടിയില്‍ വ്യക്തമാക്കി.
ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് എഴുപത് രൂപ കേരളം നല്‍കേണ്ടി വരും. സബ്‌സിഡി അനുവദിച്ചിരുന്നെങ്കില്‍ ലിറ്ററിന് 13 രൂപ മാത്രം നല്‍കിയാല്‍ മതിയായിരുന്നു. പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിന് ഇത് കനത്ത തിരിച്ചടിയാണ്.
നേരത്തെ, കേരളത്തിന് അനുവദിച്ച 89,540 മെട്രിക് ടണ്‍ അരിക്ക് കിലോഗ്രാമിന് 25 രൂപ വീതം ഈടാക്കുമെന്ന് കേന്ദ്ര ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ തീരുമാനം വിവാദമായതോടെ അരിക്ക് പണം ഈടാക്കില്ലെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ വിശദമാക്കുകയായിരുന്നു.