X
    Categories: indiaNews

വഴിമുടക്കി ബി.ജെ.പി നേതാവിന്റെ കാര്‍; രോഗി ആംബുലന്‍സില്‍ മരിച്ചു

ലക്‌നോ: ബിജെപി നേതാവിന്റെ കാര്‍ അലക്ഷ്യമായി പാര്‍ക്ക് ചെയ്തതിനെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ രോഗിക്ക് ആംബുലന്‍സില്‍ ദാരുണാന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷ് ചന്ദ്രയാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. യു.പിയിലെ സീതാപൂര്‍ ജില്ലയിലാണ് സംഭവം.

ബിജെപി നേതാവ് ഉമേഷ് മിശ്രയുടെ കാറാണ് നടുറോഡില്‍ പാര്‍ക്ക് ചെയ്തത്. മറ്റു വാഹനങ്ങള്‍ വഴി നല്‍കിയെങ്കിലും ഈ സ്ഥലത്തു വെച്ച് ആംബുലന്‍സിന് മറികടന്ന് പോകാന്‍ സാധിച്ചില്ല. അരമണിക്കൂറോളം രോഗിക്ക് ആംബുലന്‍സില്‍ തന്നെ കഴിയേണ്ടിവന്നു. നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ചയാണ് സുരേഷ് ചന്ദ്രയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എന്നാല്‍ നില വഷളായതോടെ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതനുസരിച്ച് രോഗിയെ ലക്‌നോ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ടതിന് രോഗിയുടെ ബന്ധുക്കളോട് ഉമേഷ് മിശ്ര ക്ഷുഭിതനാകുന്നതിന്റെ വീഡിയോ ഇതിനകം പുറത്തുവന്നിട്ടുണ്ട്. സാധിക്കുമെങ്കില്‍ തനിക്കെതിരെ കേസെടുക്കൂ എന്നു ഉമേഷ് മിശ്ര ആക്രോശിക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്.

webdesk11: