കഴിഞ്ഞ 12 വര്‍ഷങ്ങളാലി ഏറ്റവും കുടുതല്‍ കോര്‍പ്പറേറ്റ സഹായം ലഭിക്കുന്ന രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടി ബി.ജെ.പി യാണ്. സംഭാവനളുടെ പേരിലാണ് സഹായം ലഭിച്ചു കൊണ്ടിരിക്കുന്നത്. ഭരണത്തില്‍ ഇല്ലാത്ത സമയത്തും ഭരണം ലഭിച്ചപ്പോഴും സംഭാവനകളുടെ പേരില്‍ കോര്‍പ്പറേറ്റ് സഹായം സ്വീകരിക്കുന്നതില്‍ കോണ്‍ഗ്രസ്സിനേക്കാള്‍ മുന്നില്‍ ബി.ജെ.പി യാണ്.
എന്നാല്‍ കള്ളപ്പണം തടാനെന്ന പേരില്‍ അധികാരത്തിലെത്തിയ സര്‍ക്കാറുകളും സ്രോതസ്സ് വ്യക്തമാക്കാത്ത സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2012യ2016 കാലയളവില്‍ 1933 പേരില്‍ നിന്നായി 384 കോടി രൂപയാണ് ആധാര്‍ നമ്പറില്ലാതെ വിവിധ പാര്‍ട്ടകള്‍ക്ക് സംഭാവനയായി ലഭിച്ച തുക. അതോടൊപ്പം കൊടുത്തത് ആരെന്ന് വ്യക്തമാക്കാത്ത തുകയും ഇതേ കാലവില്‍ ഉണ്ട്.