X

ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ സംഭവം; ആളെ പിടികൂടി, മാനസിക രോഗിയെന്ന് പൊലീസ്

പാലക്കാട്: പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമക്ക് മുകളില്‍ ബിജെപിയുടെ കൊടി കെട്ടിയയാള്‍ പിടിയില്‍. പാലക്കാട് തിരുനെല്ലായി സ്വദേശി ബിനീഷാണ് പിടിയിലായത്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു.

ശനിയാഴ്ച്ച രാവിലെ 7.45 നാണ് ഒരു വ്യക്തി നഗരസഭയിലെ മതില്‍ ചാടി കടക്കടന്ന് ഗാന്ധി പ്രതിമക്കു മേല്‍ കൊടി കെട്ടിയത്. മതിലു ചാടി കോണി വഴി മുകളില്‍ കയറി ബിജെപി പതാക പ്രതിമയില്‍ കെട്ടിവെക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഗാന്ധി പ്രതിമയുടെ കഴുത്തിലാണ് ബിജെപിയുടെ കൊടി കെട്ടിയത്. താഴെ ഇറങ്ങിയതിനു ശേഷം അല്‍പ്പ സമയം ചെലവിട്ട ശേഷമാണ് കൊടി കെട്ടിയ വ്യക്തി നഗരസഭ വളപ്പില്‍ നിന്നും പോകുന്നത്.

രണ്ടാം ശനിയാഴ്ച്ച രാവിലെയാണ് കൊടി കെട്ടിയതെന്ന് നഗരസഭയിലെ സിസിടിവിയിലെ സമയം തെളിയിക്കുന്നു. രണ്ട് ദിവസമാണ് ഗാന്ധി പ്രതിമയില്‍ ബിജെപി പതാക ഉണ്ടായിരുന്നത്.

web desk 1: