ന്യൂഡല്‍ഹി: വൈ.എസ്.ആര്‍ കോണ്‍ഗ്രസിനെ ചേര്‍ത്തു നിര്‍ത്തി ദക്ഷിണേന്ത്യയില്‍ ചുവടുറപ്പിക്കാന്‍ തന്ത്രങ്ങളൊരുക്കി ബി.ജെ. പി. ആന്ധ്ര പ്രദേശില്‍ മിന്നുന്ന വിജയം കൈവരിച്ച വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനമാണ് ബി.ജെ.പി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനായി ശിവസേന ആവശ്യമുന്നയിക്കുന്നതിനിടെയാണ് ഇത്തരമൊരു നീക്കവുമായി ബി.ജെ.പി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്. ബി.ജെ.പി എം.പിയും പാര്‍ട്ടി വക്താവുമായ ജി.വി.എല്‍ നരസിംഹ റാവു ഇക്കാര്യത്തിന് വേണ്ടി വൈ.എസ്.ആര്‍.സി.പി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗന്‍ മോഹന്‍ റെഡ്ഡിയുമായി കൂടികാഴ്ച നടത്തിയെങ്കിലും ജഗന്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ലോക്‌സഭയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് ലഭിച്ച 22 എം പി മാരില്‍ ആര്‍ക്കെങ്കിലം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നല്‍കാമെന്നാണ് ബി.ജെ.പി വാഗ്ദാനം. എന്നാല്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇതിനോട് പ്രതികരിച്ചിട്ടില്ല. തങ്ങളുടെ ക്രസിത്യന്‍, മുസ്്‌ലിം വോട്ടു ബാങ്കിന് ഇതില്‍ താല്‍പര്യമുണ്ടാകില്ലെന്നാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ കണക്കു കൂട്ടല്‍. ഈ സാഹചര്യത്തില്‍ അനുകൂലമായി പ്രതികരിക്കാന്‍ വൈ.എസ്.ആര്‍. സി.പി തയാറായേക്കില്ല.
നീതി ആയോഗിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ജഗന്‍ ശനിയാഴ്ച ഡല്‍ഹിയിലെത്തുന്നുണ്ട്. ഈ വരവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കും. തിങ്കളാഴ്ചയാണ് പുതിയ ലോക്‌സഭ ആദ്യമായി ചേരുന്നത്. അന്ന് സ്പീക്കര്‍ സ്ഥാനമേല്‍ക്കുകയും എം.പിമാര്‍ സത്യപ്രതിജ്ഞ നടത്തുകയും ചെയ്യും.
- 5 years ago
web desk 1
ഡെപ്യൂട്ടി സ്പീക്കര്‍ പദവി വാഗ്ദാനം ജഗനെയും പാര്‍ട്ടിയേയും കയ്യിലെടുക്കാന്‍ ബി.ജെ.പി
Tags: JAGAN MOHAN REDDY