ഹരിയാനയിലെ കോണ്‍ഗ്രസിന്റെ പ്രചാരണ പരിപാടികള്‍ക്ക് ബി.ജെ.പി തുരങ്കം വെക്കുന്നതായി കോണ്‍ഗ്രസ് നേതാവും റോഹ്തക് എം.പി.യുമായ ദീപേന്ദര്‍ സിങ് ഹൂഡ.
തെരഞ്ഞെടുപ്പ് പരിപാടികള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വീഴ്ചവരുത്തുന്നതായാണ് ദീപേന്ദര്‍ ഹൂഡയുടെ ആരോപണം. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്റര്‍ പുന്ദ്രിയില്‍ ഇറക്കാന്‍ അനുമതിയുണ്ടായിരുന്നെങ്കിലും പൊലീസ് മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയില്ല.
പാര്‍ട്ടിസ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിനും തുല്യ അവകാശമുണ്ട്. എന്നാല്‍, അവകാശം ലംഘിക്കുന്ന നടപടികളാണ് ബി.ജെ.പി. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്നും ദീപേന്ദര്‍ ഹൂഡ പറഞ്ഞു.