അഹമ്മദാബാദ്: ആംബുലന്‍സിനും ആധാര്‍ കാര്‍ഡിനും പിന്നാലെ പശുക്കള്‍ക്ക് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍. ഗുജറാത്തിലാണ് ജിപിഎസ് അടങ്ങിയ മൈക്രോചിപ്പുകള്‍ പശുക്കളില്‍ ഘടിപ്പിക്കുന്നത്. ഗോക്കളുടെ തലയിലാണ് ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ ഗുജറാത്ത് ഗോസേവയും ഗോചാര്‍ വികാസ് ബോര്‍ഡും ചേര്‍ന്ന് തയാറെടുക്കുന്നത്. പ്രാഥമിക ഘട്ടത്തില്‍ 50,000 പശുക്കളുടെ തലയിലാണ് ജിപിഎസ് ഘടിപ്പിക്കുന്നത്. പശുക്കളുടെ വയസ്സ്, ബ്രീഡ്, പാല്‍ ചുരത്തുന്ന അളവ്, ഉടമസ്ഥന്റെ പേര് എന്നീ വിവരങ്ങള്‍ മൈക്രോചിപ്പില്‍ സ്റ്റോര്‍ ചെയ്തിരിക്കും. തിരിച്ചറിയല്‍ നമ്പറിനൊപ്പം ജനനം, ആരോഗ്യം, പശു എവിടെ എന്നുള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. പ്രത്യേക ആപ്ലിക്കേഷനായ ഗോസേവ വഴി പശുക്കളുടെ നീക്കങ്ങള്‍ തത്സമയം ഉടമസ്ഥന് അറിയാന്‍ സാധിക്കും.
ഗോസംരക്ഷണത്തിനായി മുമ്പും ഇത്തരം നീക്കങ്ങള്‍ ഗുജറാത്തില്‍ നടന്നിട്ടുണ്ട്. പശുക്കളെ വാഹനങ്ങള്‍ ഇടിക്കാതിരിക്കുന്നതിനായി പശു സെന്‍സര്‍ സംവിധാനം ശാസ്ത്രജ്ഞര്‍ നിര്‍മിച്ചിരുന്നു. പശുക്കള്‍ വാഹനത്തിന് മുന്നിലെത്തുമ്പോള്‍ മുന്നറിയിപ്പ് നല്‍കുകയും അതിലൂടെ ബ്രേക്ക് ചെയ്ത് പശുക്കളെ രക്ഷിക്കാമെന്നതുമായിരുന്നു പശു സെന്‍സര്‍ പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
പശുക്കള്‍ക്ക് ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തി ബിജെപി സര്‍ക്കാര്‍
Tags: cow