X
    Categories: MoreViews

വിവരക്കേട് വിളിച്ചു പറയുന്നു, ചാനല്‍ ചര്‍ച്ചകളില്‍ ജെ.ആര്‍ പത്മകുമാറിന് ബി.ജെ.പി വിലക്ക്

 

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്നു ജെ.ആര്‍ പത്മകുമാറിന് ബി.ജെ.പി വിലക്ക്. മതിയായ പഠനമില്ലാത ചാനല്‍ ചര്‍ച്ചകളില്‍ വിവരക്കേട് വിളിച്ച് പറഞ്ഞ് പാര്‍ട്ടിയെ നാണം കെടുത്തുന്നു എന്ന് കാരണം നിരത്തിയാണ് പത്മകുമാറിനെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന മാറ്റിയത്.
ചര്‍ച്ചകളില്‍ വേണ്ടത്ര നിലവാരം പുലര്‍ത്താത്തതിനെ തുടര്‍ന്ന് പത്മകുമാറിനെ മാറ്റിനിര്‍ത്തണമെന്ന് ആര്‍.എസ്.എസ്. നേരത്തെ തന്നെ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പാര്‍ട്ടി നേരിട്ടാവശ്യപ്പെടാതെ പിന്‍മാറില്ലെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു പത്മകുമാര്‍.

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്നാണ് പത്മകുമാറിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖര്‍ നേരിട്ട് പത്മകുമാറിനെ തീരുമാനം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി പത്മകുമാറിന്റെ ചര്‍ച്ചകളിലെ പ്രതികരണങ്ങള്‍ക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അദ്ദേഹത്തിന്റെ പല വാദങ്ങളും പ്രതിരോധിക്കാന്‍ സാധിക്കാത്തതാണെന്നായിരുന്നു അണികളും നേതാക്കളും ആരോപിച്ചിരുന്നത്. സ്‌കൂളുകളില്‍ ദീന്‍ദയാല്‍ ജന്മശതാബ്ദി ആഘോഷിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയാണ് പദ്മകുമാറിനെതിരെയുള്ള ആര്‍.എസ.എസ് ആരോപണത്തിന് ശക്തി പകര്‍ന്നത്.

chandrika: