X
    Categories: indiaNews

മുംബൈ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബി.ജെ.പി ഗൂഢാലോചന: ശിവസേന എം.പി സഞ്ജയ് റാവത്ത്

മുംബൈ: മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയെ കേന്ദ്രഭരണ പ്രദേശമാക്കാന്‍ ബി.ജെ.പി ഗൂഢാലോചന നടത്തുകയാണെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. ഇതിന്റെ പദ്ധതി രേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി മുന്‍ എം.പി കിരിത് സോമയ്യയും ചില വ്യവസായികളുമാണ് ഈ ഗൂഢാലോചനക്ക് പിന്നില്‍. ബി.ജെ.പിക്ക് സാമ്പത്തിക സഹായം നല്‍കുന്ന വന്‍കിട ബില്‍ഡര്‍മാരും ഇതിന് പിന്നിലുണ്ട്. ഇതിനായി യോഗങ്ങള്‍ നടത്തി ഫണ്ട് ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഇത് തുടരുകയാണ്. എല്ലാത്തിനും തന്റെ കൈയ്യില്‍ തെളിവുണ്ട്. മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കും ഇതേക്കുറിച്ച് അറിയാം- റാവത്ത് വ്യക്തമാക്കി. മുംബൈയില്‍ മറാത്തരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവെന്നും അതിനാല്‍ നഗരത്തെ കേന്ദ്ര ഭരണത്തിന് കീഴിലാക്കണമെന്നാവശ്യപ്പെട്ട് സോമയ്യയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ കോടതിയെ സമീപിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളുകളില്‍ മറാത്തി നിര്‍ബന്ധിത ഭാഷയാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ സോമയ്യ വെല്ലുവിളിച്ചിരുന്നതായി റാവത്ത് കൂട്ടിച്ചേര്‍ത്തു.

Test User: