X

ബി.ജെ.പി ഹിന്ദുക്കളെ കബളിപ്പിച്ചു; മുഖ്യമന്ത്രി പൊലീസിനെ ഉപയോഗിച്ച് പൂരം കലക്കി -വി.ഡി. സതീശൻ

തൃശൂരിൽ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പൂരം കലക്കിയെന്ന ആരോപണത്തിലുറച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശൂരിൽ കുഴപ്പമുണ്ടാക്കിയ കമ്മീഷണറെ നീക്കി എന്ന് പറഞ്ഞാണ് സർക്കാർ കൈകഴുകുന്നത്.

ആ സമയത്ത് എ.ഡി.ജി.പി തൃശൂരിൽ ഉണ്ടായിരുന്നു. എന്നാൽ ഈ കമ്മീഷണറോട് വിശദീകരണം തേടാൻ എ.ഡി.ജി.പി തയാറായില്ല. രാഷ്ട്രീയ ദൗത്യവുമായാണ് എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടതെന്നും സതീശൻ ആരോപിച്ചു.

പൂരം കലക്കുക എന്നത് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യമായിരുന്നു. അത് പൊലീസ് വഴി നടപ്പാക്കി എന്നു മാത്രം. വിശ്വാസം, ആചാരം എന്നൊക്കെ പറഞ്ഞ് ഹിന്ദുക്കളെ കബളിപ്പിച്ചാണ് ബി.ജെ.പി തൃശൂരിൽ ഉത്സവം കലക്കി നേട്ടമുണ്ടാക്കിയത്. ഇവരുടെയൊക്കെ തനിനിറം വെളിവായിരിക്കുന്നു. വിശ്വസ്തരായ ഉദ്യോഗസ്ഥരെ അയച്ചാണ് മുഖ്യമന്ത്രി കാര്യങ്ങൾ ശരിയാക്കിയത്. മുഖ്യമന്ത്രി ഇതിനു മുമ്പും പൊലീസിനെ ഇത്തരത്തിൽ ഉപയോഗിച്ചിട്ടുണ്ട്.

എ.ഡി.ജി.പി ഔദ്യോഗിക ജോലിയുടെ ഭാഗമായി ആർ.എസ്.എസിനെ കാണുന്നത് എന്തിനാണെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

webdesk13: