ന്യൂഡല്‍ഹി: ബി.ജെ.പിക്കും മോദിക്കുമെതിരെ അതിരൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബി. ജെ.പിയുടെ അടിസ്ഥാന ഘടനക്കു തന്നെ കുഴപ്പമുണ്ടെന്നു പറഞ്ഞ രാഹുല്‍ ബി.ജെ.പിയുടെ സ്ഥാപന ഘടന തന്നെ കള്ളത്തെ അടിസ്ഥാനമാക്കിയാണെന്നും പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷനായ ശേഷം നടക്കുന്ന ആദ്യ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി, ഗുജറാത്ത് മാതൃക, നോട്ട് നിരോധനം എന്നിവ ബി.ജെ.പിയുടെ കള്ളത്തരങ്ങളുടെ ഉദാഹരണമാണെന്നും രാഹുല്‍ പറഞ്ഞു. ബി.ജെ.പിയുടെ മുഴുവന്‍ ഘടനയും കള്ളത്തരമാണ്. മോദിയുടെ ഗുജറാത്ത് മാതൃക നോക്കൂ അപ്പടി കള്ളത്തരം.
ഗുജറാത്തിലെത്തി ജനങ്ങളോട് ഈ മാതൃകയെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയും ജനങ്ങളുടെ വിഭവം മുഴുവന്‍ കട്ടെടുക്കുകയാണ് ഈ മാതൃകയെന്ന്. കഴിഞ്ഞ ദിവസം ടുജി കേസിന്റെ വിധി വന്നു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെതിരെ മുന്‍വിധിയോടെ ആരോപണം കൊണ്ടുവന്ന സി. ബി. ഐക്ക് കോടതിയില്‍ നിന്നും കണക്കിന് കിട്ടി. ടുജി വിധി കോണ്‍ഗ്രസിന്റെ നിലപാടിനെ സാധൂകരിക്കുന്നതാണ്. എല്ലാവര്‍ക്കുമറിയാം ടുജിയില്‍ എന്താണ് സംഭവിച്ചതെന്ന് സത്യം ഇപ്പോള്‍ പുറത്തായി രാഹുല്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി റഫല്‍ ഇടപാടിലെ അഴിമതിയെ കുറിച്ച് ഇപ്പോള്‍ മിണ്ടുന്നില്ലെന്നും സി.ഡബ്ലു.സി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. അമിത് ഷായുടെ മകന്‍ 50,000 രൂപ മൂന്ന് മാസം കൊണ്ട് 80 കോടിയാക്കി മാറ്റി പക്ഷേ പ്രധാനമന്ത്രി ഇതേ കുറിച്ച് ഒന്നും മിണ്ടിയില്ല.
മോദി മാതൃകയെന്നു പറഞ്ഞ് എല്ലാ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം വാഗ്ദാനം ചെയ്തിരുന്നു. ഇത് കള്ളമല്ലേ രാഹുല്‍ ചോദിച്ചു. ജി.എസ്.ടി എന്ന ഗബ്ബാര്‍ സിങ് നികുതി മറ്റൊരു കള്ളം. ഒ്ന്നിനു പുറമെ ഒന്നായി എല്ലാ കള്ളത്തരങ്ങളും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. അധ്യക്ഷ സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധി, മോത്തിലാല്‍ വോറ, ഗുലാം നബി ആസാദ്, മല്ലികാര്‍ജ്ജുന ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ആനന്ദ് ശര്‍മ, അംബികാ സോണി, സി.പി ജോഷി, കമല്‍നാഥ്, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ സി.ഡബ്ലു.സി യോഗത്തില്‍ പങ്കെടുത്തു.