ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ ബിജെപി പഖ്യാപിച്ചു. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ഇതാദ്യമായാണ് ബിജെപി സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിക്കുന്നത്.
90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് 21 സ്ഥാനാര്‍ത്ഥികളെയും 230 അംഗ മധ്യപ്രദേശ് നിയമസഭയിലേക്ക് 39 സ്ഥാനാര്‍ത്ഥികളെയുമാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനും തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ തയ്യാറാക്കുന്നതിനുമുള്ള പാര്‍ട്ടിയുടെ തീരുമാന നിര്‍ണ്ണയ സമിതിയായ ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഒരു ദിവസത്തിന് ശേഷമാണ് പ്രഖ്യാപനം.