X

തിരിഞ്ഞുകുത്തി ബിജെപി; ടി.പി സെന്‍കുമാറിന്റെ നിയമനം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു

തിരുവനന്തപുരം: മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ നിയമനം കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ (കെ.എ.ടി) അംഗമാകുന്നതിനെയാണ് കേന്ദ്ര സര്‍ക്കാര്‍ വിലക്കിയത്. ഈ സ്ഥാനത്തേക്ക് മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി വി.സോമസുന്ദരത്തെ മാത്രം നിയമച്ചിലാല്‍ മതിയെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സെന്‍കുമാറിന്റെ പേരിലുള്ള കേസുകള്‍ തീര്‍ന്ന ശേഷം നിയമനം സംബന്ധിച്ച് വിശദമായി പരിശോധിക്കാമെന്നാണ് കേന്ദ്രം അറിയിച്ചത്. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് സെന്‍കുമാറിന്റെ നിയമനത്തിനെതിരെ സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. സത്യസന്ധത സംശയത്തിന്റെ നിഴലിലാണെന്നും അത്തരം ഒരാളെ ഭരണഘടന സ്ഥാപനമായ കെ.എ.ടിയില്‍ നിയമിക്കുന്നത് അതിന്റെ വിശ്വാസ്യത തകര്‍ക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കത്തില്‍ വ്യക്തമാക്കിയിരുന്നു. ഡിജിപി സ്ഥാനത്തു നിന്നും വിരമിച്ച ശേഷമാണ് സെന്‍കുമാറിനെതിരെ കേസുകള്‍ ചുമത്തിയത്. മുസ്‌ലിം ജനസംഖ്യയെക്കുറിച്ച് സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതിനെതിരെയും അവധിയെടുക്കാന്‍ വ്യാജരേഖ ചമച്ചതിനുമാണ് സെന്‍കുമാറിനെതിരെ കേസുള്ളത്.

chandrika: