കണ്ണൂര്‍: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്കെതിരെ അധിക്ഷേപികരമായ സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പ്രിയങ്കയെ യുവതിയായി ചിത്രീകരിച്ച് കോണ്‍ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ് എന്നാണ് ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍. പ്രിയങ്കക്ക് 48 വയസുണ്ട്, എന്നിട്ടും അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന വാക്ക് ‘യുവ സുന്ദരി’ എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല എന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വര്‍ഗീയ പരാമര്‍ശവും ശ്രീധരന്‍ പിള്ള നടത്തി. മണ്ഡലത്തിന്റെ പേര് വയനാട് ആണെങ്കില്‍ അതില്‍ ഭൂരിഭാഗവും മലപ്പുറത്താണ്. ഇത് ബി.ജെ.പി ഉത്തരേന്ത്യയില്‍ വര്‍ഗീയമായി പ്രചരിപ്പിക്കുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.