X
    Categories: indiaNews

പ്രിയങ്ക ഗാന്ധിക്കൊപ്പം സെല്‍ഫിയെടുത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍

ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്ക് കൈകൊടുക്കാനും സെല്‍ഫിയെടുക്കാനും മല്‍സരിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. യു.പിയിലെ ഹര്‍ദോയിയിലുള്ള മദോഗഞ്ചില്‍ പ്രചാരണ പരിപാടിയില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയായിരുന്നു പ്രിയങ്കയ്ക്ക് അപ്രതീക്ഷിത വരവേല്‍പ്പ് ലഭിച്ചത്.

മല്ലാവന്‍ ചൗക്കില്‍ പ്രിയങ്കയുടെ വാഹനമെത്തിയപ്പോള്‍ അവിടെ നിറയെ ബി.ജെ.പി പതാക പിടിച്ചും റിബ്ബണണിഞ്ഞും നില്‍ക്കുന്ന പ്രവര്‍ത്തകരായിരുന്നു. മല്ലാവനില്‍ യു.പി മുഖ്യമന്ത്രി ആദിത്യനാഥിന്റെ തിരഞ്ഞെടുപ്പ് പ്രചാരണയോഗം സമാപിച്ചത് തൊട്ടുമുന്‍പായിരുന്നു. പരിപാടി കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുന്നതിനിടെയായിരുന്നു പ്രിയങ്കയുടെ വരവ്.

വാഹനം ആള്‍ക്കൂട്ടം തിരിച്ചറിഞ്ഞതോടെ എല്ലാവരും കാറിനു ചുറ്റും പൊതിഞ്ഞു. പിന്നീട് പ്രിയങ്കയുടെ കൈപിടിക്കാനും സെല്‍ഫിയെടുക്കാനുമുള്ള മത്സരമായിരുന്നു അവിടെ. ജയ് ശ്രീറാം മുഴക്കിയാണ് ബി.ജെ.പിക്കാര്‍ കോണ്‍ഗ്രസ് നേതാവിന് അഭിവാദ്യമര്‍പ്പിച്ചത്. പ്രിയങ്ക ആരെയും നിരാശരാക്കിയില്ല. വാഹനത്തിന്റെ ഗ്ലാസ് തുറന്ന് ഡോറില്‍ കയറിയിരുന്ന് പ്രിയങ്ക എല്ലാവര്‍ക്കും കൈകൊടുത്തു.

Test User: