ഭുവനേശ്വര്‍: നാടിനെ നടുക്കി ഒഡീഷയില്‍ ഭരണകക്ഷിയായ ബിജു ജനതാദളിന്റെ യുവനേതാവിനെ വെടിവെച്ചുകൊന്നു. ബിജു യുവ ജനതാദളിന്റെ ദേന്‍കനാല്‍ ജില്ലയുടെ അധ്യക്ഷന്‍ ജഷ്‌വന്ദ് പരിദയാണ് കൊല്ലപ്പെട്ട്. പരിദ കാറില്‍ സഞ്ചരിക്കവെ അഞ്ജാത സംഘം ബോംബെറിയുകയും പിന്നീട് അദ്ദേഹത്തിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആക്രമിച്ച ശേഷം ഇവര്‍ കടന്നു കളഞ്ഞു.
പരിക്കേറ്റ നേതാവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിദയുടെ തലയില്‍ നിന്നും രണ്ടും ഹൃദയത്തില്‍ നിന്നും ഒരു ബുളറ്റ് പുറത്തെടുത്തു. ആക്രമികളെ ഉടന്‍ പിടികൂടമെന്നാവശ്യപ്പെട്ട് മരണപ്പെട്ട നേതാവിന്റെ ജില്ലയിലെ മന്ത്രിമാരായ പ്രഫുല്ല മാലിക്കും നര്‍സിങ് സഹുവും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിനെ കണ്ടു.
യുവനേതാവിന്റെ കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്. കൊലപാതകത്തിന് പിന്നിലെ പ്രേരണയും ആക്രമികളെക്കുറിച്ചും ഇതുവരെ യാതൊരു വിവരവും ലഭിച്ചിട്ടില്ല. കുറ്റവാളിള്‍ക്കെതിരെ തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും ഉടന്‍ പിടികൂടുമെന്നും ജീല്ലാ പൊലീസ് സുപ്രണ്ട് അറിയിച്ചു.