നോയിഡ: ഫഌറ്റ് സമുച്ചയത്തിലെ ലിഫ്റ്റിനുള്ളില്‍ ആറു വയസുകാരന് നയയുടെ കടിയേറ്റ സംഭവത്തില്‍ ഉടമയ്ക്ക് 10000 രൂപ പിഴ ചുമത്തി. ഗ്രേറ്റര്‍ നോയിഡ അതോറിറ്റിയാണ് നായയുടെ ഉടമയ്ക്ക് പിഴ ചുമത്തിയത്. കൂടാതെ കുട്ടിയുടെ മുഴുവന്‍ ചികിത്സാ ചെലവും നല്‍കാനും അധികൃതര്‍ നിര്‍ദേശം നല്‍കി. ഗ്രേറ്റര്‍ നോയിഡ വെസ്റ്റിലെ ടെക്‌സോണ്‍ 4ലെ ലാ റെസിഡന്‍ഷ്യ സൊസൈറ്റി സമുച്ചയത്തിലെ താമസക്കാരാണ് കുട്ടിയും അമ്മയും.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ലിഫ്റ്റിനുള്ളില്‍ വച്ച് ആറ് വയസ്സുകാരനെ നായ കടിച്ചിരുന്നു. ഇതിന്റെ ദൃശ്യം സി സി ടിവിയില്‍ പതിഞ്ഞിരുന്നു. സ്‌കൂളില്‍ നിന്ന് മടങ്ങിവന്ന കുട്ടിയെ കൂട്ടിക്കൊണ്ടുവരികയായിരുന്നു അമ്മ. ഒന്നാം നിലയില്‍ നിന്ന് 15ാം നിലയിലേക്ക് ലിഫ്റ്റില്‍ കയറി. പിന്നാലെ ഈ നായയും ഉടമയും ലിഫ്റ്റിലേക്ക് കയറി. ഉടനെ തന്നെ നായ കുട്ടിയെ ആക്രമിച്ചു. പേടിച്ച് അമ്മയുടെ പിന്നിലേക്ക് മാറിയ കുട്ടിയെ നായ വീണ്ടും ആക്രമിച്ചതായും അമ്മ പറഞ്ഞു. നായ അക്രമിക്കില്ലെന്ന ഉറപ്പിലാണ് ലിഫ്റ്റില്‍ കയറാന്‍ പറഞ്ഞതെന്നും പെട്ടെന്ന് ആക്രമിച്ചെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. കടിയേറ്റ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്‌പ്പെടുത്തു. നായയുടെ ഉടമയുടമായി അടുത്ത ബന്ധം ഉള്ളതിനാല്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നില്ല.