X

കടി പതിവാക്കി:ബൈഡന്റെ വളര്‍ത്തുനായയെ വൈറ്റ്ഹൗസില്‍ നിന്ന് പുറത്താക്കി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായയായ കമാന്‍ഡറെ വൈറ്റ്ഹൗസില്‍നിന്ന് പുറത്താക്കി. കടി പതിവാക്കിയതോടെയാണ് കമാന്‍ഡര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നത്. ദിവസങ്ങള്‍ക്കു മുമ്പ് വൈറ്റ്ഹൗസിലെ ഒരു വനിതാ ജീവനക്കാരിയെ കടിച്ചുപരിക്കേല്‍പ്പിച്ചിരുന്നു.

ഒരു വര്‍ഷത്തിനിടെ കമാന്‍ഡര്‍ ഒരു ഡസനിനടുത്ത് ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്ക്. ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായ പ്രസിഡന്റിനും കുടുംബത്തിനുമൊപ്പം സമയം ചെലവിടുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വരാറുണ്ട്. ബൈഡന് ഏറെ ഇഷ്ടപ്പെട്ട വളര്‍ത്തുനായ ആയിരുന്ന ചാമ്പിന്റെ മരണശേഷമാണ് കമാന്‍ഡറെ വൈറ്റ്ഹൗസില്‍ കൊണ്ടുവന്നത്.

webdesk11: