കൊച്ചി: മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണം സംഘം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ അറിയിച്ചു.
അറസ്റ്റുമായി ബന്ധപ്പെട്ട് കോട്ടയം എസ്പി അല്‍പസമയത്തിനകം മാധ്യമങ്ങളെ കാണും. വാര്‍ത്താ സമ്മേളത്തില്‍ അറസ്റ്റ് സ്ഥിരീകരിക്കുമെന്നാണ് ലഭിക്കുന്ന സൂചന. കന്യാസ്ത്രീ പരാതി നല്‍കി 84-ാം ദിവസമാണ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുന്നത്. അറസ്റ്റിനായുള്ള നടപടിക്രമങ്ങള്‍ പൊലീസ് പൂര്‍ത്തികരിച്ചുവരികയാണ്. ജലന്ധര്‍ രൂപതാ ആസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. പ്രതിഷേധമുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ.
കന്യാസ്ത്രീക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചതിനെത്തുടര്‍ന്നാണ് തനിക്കെതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിച്ചതെന്നായിരുന്നു ബിഷപ്പ് അന്വേഷണസംഘത്തിന്റെ മുന്നില്‍ ധരിപ്പിച്ചത്. എന്നാല്‍ അച്ചടക്കനടപടിക്ക് മുമ്പുതന്നെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നെന്നതിന്റെ തെളിവുകള്‍ ബിഷപ്പിന് മുന്നില്‍ നിരത്തിയതോടെ ഉത്തരംമുട്ടിയ നിലയിലായിരുന്നു ബിഷപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
തൃപ്പൂണിത്തുറയിലെ ഹൈടെക് സെല്ലിലായിരുന്നു ചോദ്യംചെയ്യല്‍. തയ്യാറാക്കിയ നൂറ്റമ്പതോളം ചോദ്യങ്ങളും അനുബന്ധ ചോദ്യങ്ങളും ഉപയോഗിച്ചാണ് ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
നോട്ടീസ് നല്‍കിയതിനനുസരിച്ച് ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ബിഷപ്പിനെ ഹാജരാകിയത്. ചോദ്യം ചെയ്യല്‍ ഇന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അതിനുശേഷം അറസ്റ്റിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്നും എസ്പി അറിയിച്ചിരുന്നു.