X

മൊഴികളില്‍ വൈരുദ്ധ്യം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ 19ന് ഹാജരാകണം

 

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ ഈമാസം 19ന് ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് ഐജി വിജയ് സാക്കറെ. ചോദ്യം ചെയ്യലിനുശേഷം മാത്രമേ അറസ്റ്റു സംബന്ധിച്ച് തീരുമാനമെടുക്കുകയുള്ളൂ. ചില കാര്യങ്ങളിലെ വൈരുധ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അവ പരിഹരിക്കാതെയുള്ള അറസ്റ്റ് കുറ്റാരോപിതനു സഹായകമാകുമെന്നും ഐജി വ്യക്തമാക്കി. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവര്‍ യോഗം ചേര്‍ന്നാണു തീരുമാനമെടുത്തത്.

ഹാജരാകണമെന്നു വ്യക്തമാക്കി ബിഷപ്പിനു പൊലീസ് നോട്ടിസ് അയച്ചു. ഇമെയില്‍ വഴിയും ജലന്തര്‍ പൊലീസ് മുഖേനയുമാണ് നോട്ടിസ് അയച്ചത്. സിആര്‍പിസി 41എ വകുപ്പുപ്രകാരമാണു ബിഷപ്പിനു നോട്ടിസ് നല്‍കിയിരിക്കുന്നത്. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. മൊഴികളില്‍ വ്യക്തത വന്നശേഷം മാത്രമേ ശക്തമായ കുറ്റപത്രം നല്‍കാന്‍ കഴിയൂ. അന്വേഷണം നീണ്ടതു മൊഴിയിലെ വൈരുദ്ധ്യം പ്രതിക്ക് അനുകൂലമാകാതിരിക്കാനാണ്. പരാതിക്കാരിക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ഐജി വിജയ് സാക്കറെ പറഞ്ഞു.

chandrika: