X

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ കുറ്റവിമുക്തന്‍

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു.ഫ്രാങ്കോ ക്കെതിരെ ചുമത്തിയ ഏഴ് കേസുകളും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു.അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി ഗോപകുമാര്‍ ആണ് വിധി പുറപ്പെടുവിച്ചത്.

105 ദിവസത്തെ വിസ്താരത്തിന് ശേഷമാണ് കേസില്‍ വിധി വന്നത്.കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ നിരവധിതവണ കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്നായിരുന്നു കേസ്. 2018 ജൂണ്‍ മാസത്തിലാണ് ് ബിഷപ്പിനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബിഷപ്പ് കുറ്റക്കാരനാണെന്ന് കണ്ടെത്തി 2018 സെപ്റ്റംബര്‍ അവസാന വാരത്തോടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് കന്യാസ്ത്രീകളെ സ്വാധീനിക്കാനും അപായപ്പെടുത്താനും വരെ ശ്രമങ്ങള്‍ നടന്നു. 2019 ഏപ്രില്‍ മാസത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു.തുടര്‍ന്ന് നടത്തിയ വിചാരണയില്‍ ഫ്രാങ്കോ കുറ്റവിമുക്തവുകയായിരുന്നു. ഫ്രാങ്കോക്കെതിരെ ചുമത്തിയ ഏഴ് കേസുകളും നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞു. ദൈവത്തിന് സ്തുതി എന്ന് മാത്രമാണ് വിധി പ്രസ്താവനയില്‍ ഫ്രാങ്കോ പ്രതികരിച്ചത്.

Test User: