കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യംചെയ്യുന്നതിനായി തൃപ്പൂണിത്തുറയിലെ പൊലീസ് സൂപ്രണ്ടിന്റെ കാര്യാലയത്തിലെത്തി. അല്‍പ്പസമയത്തിനകം ചോദ്യം ചെയ്യുമെന്നാണ് വിവരം. െ്രെകംബ്രാഞ്ച് ഓഫീസിനോടനു ചേര്‍ന്നുള്ള ആധുനിക ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലായിരിക്കും ബിഷപ്പിനെയും ചോദ്യം ചെയ്യുക. വൈക്കം ഡിവൈ.എസ്.പി. ഓഫീസിലോ ഏറ്റുമാനൂരിലെ ആധുനിക ചോദ്യംചെയ്യല്‍ കേന്ദ്രത്തിലോ ആയിരിക്കും ചോദ്യം ചെയ്യലെന്നായിരുന്നു ആദ്യ സൂചന. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി ചോദ്യം ചെയ്യല്‍ തൃപ്പൂണിത്തുറയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെ 10ന് മുമ്പ് ഹാജരാകണമെന്നാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റിയ സാഹചര്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞശേഷം അറസ്റ്റ് മതിയെന്ന തീരുമാനത്തിലാണ് അന്വേഷണ സംഘം. ബുധനാഴ്ചത്തെ ചോദ്യംചെയ്യലിനുശേഷം വീണ്ടും ഹാജരാകാനാവശ്യപ്പെട്ട് ബിഷപ്പിന് നോട്ടീസ് നല്‍കാനാണ് സാധ്യത. കോടതി തീരുമാനം ഉണ്ടായശേഷം വീണ്ടും വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം.