ബോളിവുഡ് ഹിറ്റ് സിനിമ ‘ഷോലെ’യിലെ വില്ലന്‍ കഥാപാത്രം ഗബ്ബര്‍ സിങിന് ആശംസയുമായി ഇന്ത്യ ക്രിക്കറ്റ് താരം വിരേന്ദ്ര സെവാഗ്.
ഷോലയിലെ ‘ഗബ്ബര്‍ സിങെ’ന്ന കഥാപാത്രത്താല്‍ പ്രശസ്തനായ നടന്‍ അംജത്ഖാന്റെ ജന്മ
വാര്‍ഷികത്തിലാണ് സെവാഗ് അനശ്വര പ്രതിനാകന് ആശംസ നേര്‍ന്നത്. ട്വിറ്ററിലൂടെയായിരുന്നു ക്രിക്കറ്റ് താരത്തിന്റെ ആശംസ.
“നൃത്ത്യ-സംഗീത-പ്രേമിയും, പ്രശസ്ത പ്രതിനായക കഥാപാത്രവുമായ ഗബ്ബര്‍ സിങിന്; അംജദ് ഖാന്…
ജന്മവാര്‍ഷിക ആശംസകള്‍” എന്നായിരുന്നു ട്വീറ്റ്.
അതേസമയം, ജി.എസ്.ടി വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ‘ഗബ്ബര്‍ സിങ് ടാക്‌സ്’ പ്രയോഗം വിവാദമായിതിനിടെ വന്ന സെവാഗിന്റെ ഗബ്ബര്‍ സിങ് ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രീയ ചര്‍ച്ചക്കും കാരണമായി. സെവാഗിന്റെ ട്വീറ്റിനു താഴെ ജി.എസ്.ടി വിഷയത്തില്‍ നിരവധി പേരാണ് പോസ്റ്റ് ചെയ്തത്.
ട്വിറ്റല്‍ ഹാസ്യ ട്വീറ്റുകള്‍ നിര്‍മിക്കുന്നതില്‍ പേരുകേട്ട സെലിബ്രിറ്റിയാണ് സെവാഗ്. താരത്തിന്റെ പോസ്റ്റുകളില്‍ എല്ലാം ഒളിഞ്ഞിരിക്കുന്ന നര്‍മ്മമുണ്ടാകാറുണ്ട്്. അതിനാല്‍ തന്നെ ജി.എസ്.ടി വിവാദത്തിനിടെയുള്ള ഗബ്ബര്‍ സിങ്് ട്വീറ്റ് വിവാദമാകുകയാണ്.
മോദി സര്‍ക്കാറിന്റെ പുതിയ നികുതി സമ്പ്രദായമായ ജി.എസ്.ടിയെ പരിഹസിച്ചായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ ‘ഗബ്ബര്‍ സിങ് ടാക്‌സ്’ പ്രയോഗം വന്നത്. തുടര്‍ന്ന് രാഹുന്റെ പരിഹാസം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.
ജി.എസ്.ടി(ഗുഡ്സ് ആന്റ് സര്‍വീസ് ടാക്സ്)യെ ‘ഗബ്ബര്‍ സിങ് ടാക്‌സ്’ എന്നാണ് രാഹുല്‍ പരിഹസിച്ചത്. ചരക്കു സേവന നികുതിയെ, വന്‍ കൊള്ളക്കാരനായ ‘ഷോലെ’യിലെ വില്ലന്‍ കഥാപാത്രത്തോട് രാഹുല്‍ ഉപമിച്ചതാണ് പ്രയോഗം വൈറലാക്കിയത്.