ദുബായ്: ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പാര്‍ക്ക് ചെയ്ത മെഴ്‌സിഡസ് എസ് യുവിയുടെ ബോണറ്റില്‍ കൂടുകൂട്ടിയ പ്രാവിന്‍കുഞ്ഞുങ്ങള്‍ പറന്നുതുടങ്ങി.
പ്രാവ് കൂടൊരുക്കിയതും മുട്ടയിട്ടതും വിരിഞ്ഞതുമെല്ലാം ഷെയ്ഖ് ഹംദാന്‍ കഴിഞ്ഞമാസം ആദ്യം മുതല്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. മനോഹരമായ ഈ ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു. ഇപ്പോള്‍ അതേ പക്ഷിക്കുഞ്ഞുങ്ങളെ അമ്മക്കിളി താലോലിക്കുന്നതും അവ കൂട്ടില്‍ നിന്ന് പറന്നുയരുന്നതും അമ്മപ്രാവ് കുഞ്ഞുങ്ങള്‍ക്ക് ഇര നല്‍കുന്നതും മറ്റുമുള്ള പുതിയ വീഡിയോയും പങ്കുവച്ചിരിക്കുന്നു.