ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളത്തിന് പുറമെ ഡല്‍ഹി, മധ്യപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഇതിനോടകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്.
ആലപ്പുഴ ജില്ലയിലെ മൂന്ന് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇവിടത്തെ രോഗബാധയേറ്റ പക്ഷികളെ കത്തിച്ചു തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ മറ്റുള്ളവക്കും പക്ഷിപ്പനിയുണ്ടാകാന്‍ സാധ്യതയുള്ളത് കൊണ്ട് താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കണമെന്നും നിര്‍ദ്ദേശമുയരുന്നുണ്ട്.
ഇപ്പോഴുള്ള പക്ഷിപ്പനിക്ക് കാരണമായ വൈറസ് മനുഷ്യനിലേക്ക് പെട്ടെന്ന് പകരാനിടയില്ല. പ്രതിരോധ നടപടികള്‍ കേന്ദ്രം സ്വീകരിച്ചുകഴിഞ്ഞു. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ചീഫ് സെക്രട്ടറിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.