X

ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ 74,345 പേരെ പേരെ മാറ്റി പാർപ്പിച്ചു

അറബിക്കടലിൽ രൂപംകൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് വെെകിട്ടോടെ ഗുജറാത്ത്‌ തീരത്തെത്താൻ സാധ്യതയുള്ളതിനാൽ പ്രശ്നബാധിത മേഖലകളിൽനിന്ന് 74,345 പേരെ മാറ്റി പാർപ്പിച്ചു .ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ തുടങ്ങി എട്ടു ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കച്ച്, ജാംനഗർ, മോർബി, രാജ്‌കോട്ട്, ദേവഭൂമി ദ്വാരക, ജുനാഗഡ്, പോർബന്തർ, ഗിർ സോമനാഥ് എന്നീ എട്ട് തീരദേശ ജില്ലകളിൽ നിന്നായാണ് ഇതുവരെ 74,345 പേരെ താൽക്കാലിക അഭയകേന്ദ്രങ്ങളിലേക്ക് മാറ്റിയിരിക്കുന്നത്.ജനങ്ങളോട് പരമാവധി വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ സർക്കാർ നിർദേശം നൽകി. ബീച്ചുകളും തുറമുഖങ്ങളും അടച്ചു .ഗുജറാത്തിലും മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിലും നിലവിൽ കനത്ത മഴയാണ്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടമുണ്ടായി. കച്ചിലെ ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറെടുപ്പുകൾ പൂർത്തിയായി.

ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) 18 ടീമുകൾ, സംസ്ഥാന ദുരന്ത നിവാരണ സേനയുടെ (എസ്ഡിആർഎഫ്) 12 ടീമുകൾ, സംസ്ഥാന റോഡ് ആൻഡ് ബിൽഡിംഗ് വകുപ്പിന്റെ 115 ടീമുകൾ, സംസ്ഥാന വൈദ്യുതി വകുപ്പിന്റെ 397 ടീമുകൾ എന്നിവ വിവിധ തീരദേശ ജില്ലകളിലായി വിന്യസിച്ചിട്ടുണ്ട്.

webdesk15: