ന്യൂഡല്‍ഹി: കശ്മീരില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാന്‍ യുവാവിനെ സൈനിക ജീപ്പിനു മുന്നില്‍ കെട്ടിയിട്ട് കവചം തീര്‍ത്ത മേജറിന്റെ നടപടിയെ ന്യായീകരിച്ച് കരസേനാ മേധാവി ബിപിന്‍ റാവത്ത്. കശ്മീരിലെ വൃത്തികെട്ട കലാപങ്ങള്‍ക്ക് എതിരെ പോരാടാന്‍ പുതിയ രീതികള്‍ പരീക്ഷിക്കേണ്ടി വരുമെന്നാണ് റാവത്ത് പറഞ്ഞത്.
പ്രക്ഷോഭകര്‍ കല്ലുകളും പെട്രോള്‍ ബോംബുകളും എറിയുമ്പോള്‍ എന്റെ സൈന്യത്തോട് അനങ്ങാതിരുന്ന് മരണത്തിന് കീഴടങ്ങാന്‍ പറയാനാവില്ലെന്നും കരസേനാ മേധാവി പറഞ്ഞു. ഏപ്രില്‍ ഒമ്പതിന് അഹ്മദ് ഖാന്‍ എന്ന ഇരുപത്താറുകാരനെയാണ് ശ്രീനഗര്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനിടെയാണ് സൈന്യം കവചമാക്കിയത്. ബല്‍ഗാം ജില്ലയില്‍ പ്രതിഷേധക്കാരുടെ കല്ലേറില്‍ നിന്ന് രക്ഷപ്പെടാനാണ് ഇയാളെ ജീപ്പിന് മുന്നില്‍ കെട്ടിയിട്ടത്.
അതേസമയം, താന്‍ കല്ലെറിഞ്ഞിട്ടില്ലെന്നും ബന്ധുവിന്റെ വീട്ടിലേക്ക് പോവുന്നതിനിടെയാണ് തന്നെ പിടികൂടിയതെന്നും അതല്ലാതെ ആരോപിക്കപ്പെടുന്നതു പോലെ താന്‍ സൈന്യത്തിന് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും ഫാറൂഖ് പറഞ്ഞു.
ജീപ്പില്‍ കെട്ടിയിട്ട് മനുഷ്യ കവചം തീര്‍ത്ത വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. സംഭവത്തില്‍ അന്വേഷണം നേരിട്ട മേജര്‍ ലീത്തൂല്‍ ഗോഗോയ്ക്ക് സൈനിക ബഹുമതി നല്‍കിയതും ഏറെ ഒച്ചപ്പാടുകള്‍ക്ക് വഴിവെച്ചിരിന്നു.