അമേഠി: പാക് അധീന കശ്മീരിനായി സൈന്യം എന്തിനും തയ്യാറാണെന്ന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ അഖണ്ഡതക്കായാണ് കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. രാജ്യത്തെ സൈന്യം എന്തിനും തയ്യാറാണ്. ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ജമ്മു കാശ്മീര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്. ഇതാണ് യാഥാര്‍ത്ഥ്യവും സത്യവുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മുപ്പത്് വര്‍ഷമായി കാശ്മിരി ജനത അഭിമുഖീകരിച്ചത് ഭീകരവാദത്തെയാണ്. എന്നാല്‍ ഇപ്പോള്‍ അവിടെ സമാധാനത്തിന്റെതായ അന്തരീക്ഷം സൃഷ്ടിക്കാനായെന്നും അദ്ദേഹം പറഞ്ഞു.