ജില്ലാ കലക്ടറേറ്റുകളിലടക്കം ബയോമെട്രിക് പഞ്ചിംഗ് ഇന്ന് നിലവില്‍ വരും. ഡയറക്ടറേറ്റുകളിലും വകുപ്പ് മേധാവികളുടെ ഓഫീസുകളിലും പുതിയ സംവിധാനം വരും.ജനുവരി ഒന്നുമുതലാണ് പഞ്ചിങ് നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കിയത്. എന്നാല്‍ കഴിഞ്ഞ രണ്ടുദിവസം അവധിയായിരുന്നു.
ജീവനക്കാരുടെ ശമ്പള സോഫ്റ്റ്വെയര്‍ ആയ സപാര്‍ക്കുമായി സംവിധാനം ബന്ധിപ്പിക്കും. ഇളവ് സമയത്തില്‍ കൂടുതല്‍ വൈകിയാല്‍ അവധിയായി മാറും. അടുത്ത മാര്‍ച്ച് 31നകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പഞ്ചിങ് നിര്‍ബന്ധമാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സെക്രട്ടറിയേറ്റില്‍ നേരത്തെ തന്നെ ഇത് നടപ്പാക്കിയിരുന്നു.