X
    Categories: Health

കൊറോണ വൈറസ് അടുത്ത പത്ത് വര്‍ഷം കൂടി തുടരും; ബയോഎന്‍ടെക് സിഇഒ

ബ്രിട്ടനിലും മറ്റു രാജ്യങ്ങളിലും കൊറോണവൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനു പിന്നാലെ പുതിയ നിരീക്ഷണവുമായി ബയോഎന്‍ടെക് സിഇഒ ഉഗുര്‍ സാഹിന്‍. നിലവിലെ കൊറോണവൈറസ് അടുത്ത പത്ത് വര്‍ഷമെങ്കിലും ഭൂമിയില്‍ തുടരുമെന്നാണ് സാഹിന്‍ പറയുന്നത്. ജീവിതം എപ്പോള്‍ സാധാരണ നിലയിലാകുമെന്ന് ഒരു വെര്‍ച്വല്‍ മീറ്റില്‍ ചോദിച്ചപ്പോഴാണ് സാഹിന്‍ വൈറസ് സമയപരിധിയെക്കുറിച്ച് ഇത്തരമൊരു പ്രതികരണം നടത്തിയത്.

യുഎസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ ഫൈസറിനൊപ്പം വികസിപ്പിച്ചെടുത്ത ബയോഎന്‍ടെക്കിന്റെ വാക്‌സീന്‍ ബ്രിട്ടനും യുഎസും ഉള്‍പ്പെടെ 45 ലധികം രാജ്യങ്ങളില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

‘തത്വത്തില്‍, ഈ പുതിയ വൈറസ് വകഭേദത്തെ പ്രതിരോധിക്കാന്‍ വാക്‌സീന്‍ എന്‍ജിനീയറിങ് ചെയ്യാന്‍ ഞങ്ങള്‍ക്ക് നേരിട്ട് കഴിയും എന്നതാണ് മെസഞ്ചര്‍ സാങ്കേതികവിദ്യയുടെ ഭംഗി .ആറ് ആഴ്ചയ്ക്കുള്ളില്‍ സാങ്കേതികമായി ഒരു പുതിയ വാക്‌സീന്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബ്രിട്ടനിലെ കോവിഡിന്റെ പുതിയ വേരിയന്റ് വാക്‌സീനുകളുടെ ഫലപ്രാപ്തിയെ ബാധിക്കില്ലെന്ന് ആത്മവിശ്വാസമുണ്ടെന്ന് സാഹിന്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ രണ്ടാമത്തെ പുതിയ വകഭേദം ബ്രിട്ടനില്‍ കണ്ടെത്തിയതിനുശേഷം ഈ ആഴ്ച കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് അറിയുന്നത്. മറ്റൊരു പുതിയ വേരിയന്റ് ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരുമായി ബന്ധപ്പെട്ടതാണെന്നും ഇതുവരെ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് പറഞ്ഞു.

 

Test User: