ബിനോയ് കോടിയേരിയ്‌ക്കെതിരെ പരാതി ലഭിച്ചെന്ന് യെച്ചൂരി; ആവശ്യമെങ്കില്‍ നടപടി സ്വീകരിക്കും

ന്യൂഡല്‍ഹി: സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പരാതി കൈകാര്യം ചെയ്യാന്‍ പാര്‍ട്ടിയില്‍ അതിന്റേതായ രീതിയുണ്ട്. പാര്‍ട്ടി രീതിയില്‍ ഉചിതമായ നടപടിയുണ്ടാകും. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ആയുധമാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും യെച്ചൂരി വ്യക്തമാക്കി.

കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ സ്വത്ത് വിവരം പാര്‍ട്ടിക്ക് നല്‍കണമെന്നും യെച്ചൂരി പറഞ്ഞു. എല്ലാ പരാതികളും അന്വേഷിക്കണമെന്നാണ് നിലപാട്. പാര്‍ട്ടി പദവി സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും യെച്ചൂരി പറഞ്ഞു. അതുതന്നെയാണ് ഇപ്പോള്‍ പാര്‍ട്ടിക്കു പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരോപണങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടേറിയറ്റ് മറുപടി നല്‍കി. കേസിലെ യുഎഇ പൗരനായ പരാതിക്കാരന്‍ തിങ്കളാഴ്ച കേരളത്തിലെത്തി വാര്‍ത്താസമ്മേളനം നടത്താനിരിക്കെയാണ് യച്ചൂരിയുടെ പരാമര്‍ശം വരുന്നത്.

chandrika:
whatsapp
line