മുംബൈ: ഡിഎന്‍എ പരിശോധനക്ക് ബിനോയ് കൊടിയേരി രക്തസാമ്പിള്‍ നല്‍കി. ഫലം വന്നാല്‍ എല്ലാ സത്യവും പുറത്തു വരുമെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ഫലം വരുന്നതോടെ ഇതുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ലഭിക്കുമെന്നും അതുവരെ കാത്തിരിക്കൂ എന്നും ബിനോയ് കോടിയേരി മുംബൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബിഹാര്‍ സ്വദേശിയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഡിഎന്‍എ പരിശോധനക്കായി രക്തസാംപിള്‍ നല്‍കിയ ശേഷമായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം. ബൈക്കുളയിലെ ജെ ജെ ആസ്പത്രിയില്‍ വച്ചാണ് രക്തസാംപിള്‍ ശേഖരിച്ചത്. രക്തസാംപിള്‍ കലീനയിലെ ഫൊറന്‍സിക് ലാബിന് അയച്ചു.
ഡിഎന്‍എ ഫലം വന്നാല്‍ രഹസ്യ രേഖ എന്ന നിലയില്‍ ഇത് മുദ്ര വെച്ച കവറില്‍ രണ്ടാഴ്ചക്കകം ബോംബെ ഹൈക്കോടതി റജിസ്ട്രാര്‍ക്ക് കൈമാറുമെന്ന് മുംബൈ പോലീസ് അറിയിച്ചു.