മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ വിചാരണ നീട്ടിവെക്കണമെന്ന ബിനോയ് കൊടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് ബീഹാര്‍ സ്വദേശിനിയായ പരാതിക്കാരി. കേസ് പരിഗണിക്കുന്ന ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് രേഖാമൂലം യുവതി എതിര്‍പ്പ് രേഖപ്പെടുത്തിയത്. ഇക്കാര്യം യുവതിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ സ്ഥിരീകരിച്ചു. കേസ് 19ന് വീണ്ടും പരിഗണിക്കും.
കേസില്‍ ഈമാസം 21ന് വിചാരണ ആരംഭിക്കാനിരിക്കെയാണ് ബിനോയ് കൊടിയേരിയുടെ പിന്‍മാറ്റം. താന്‍ ദുബൈയിലാണെന്നും നടപടികള്‍ മൂന്നാഴ്ചത്തേക്ക് മാറ്റിവെക്കണമെന്നും ബിനോയ് കോടതിയെ അറിയിച്ചു. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണി എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ കഴിഞ്ഞമാസം 15നാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി പീഡനം: വിചാരണ മാറ്റിവെക്കണമെന്ന് ബിനോയ് കൊടിയേരി; എതിര്‍ത്ത് യുവതി
Tags: BIHARbinoy kodiyeri