തിരുവനന്തപുരം: മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം തള്ളി ബിനീഷിന്റെ ഭാര്യാമാതാവ് മിനി.
അത്തരത്തില്‍ ഒരു കാര്‍ഡ് വീട്ടിലുണ്ടായിരുന്നെങ്കില്‍ ഇ.ഡി. പരിശോധനയ്ക്കായി വീട്ടിലേക്ക് എത്തുന്നുണ്ട് എന്ന് അറിയുന്ന സാഹചര്യത്തില്‍ തന്നെ അത് നശിപ്പിക്കുമായിരുന്നെന്ന് അവര്‍ പറഞ്ഞു.
അനൂപിന്റെ ക്രെഡിറ്റ് കാര്‍ഡ് ഇ.ഡി. ഉദ്യോഗസ്ഥര്‍ തന്നെ വീട്ടില്‍ കൊണ്ടുവന്നതാണെന്നും ഇത്തരത്തില്‍ ഒരു കാര്‍ഡ് വീട്ടില്‍ ഇല്ലായിരുന്നുവെന്നാണ് ചാനല്‍ ചര്‍ച്ചയില്‍ മിനി ആവര്‍ത്തിച്ചത്.