X

സ്വര്‍ണക്കടത്ത് കേസ്; ബിനീഷ് കോടിയേരിയെ എന്‍.ഐ.എ. ചോദ്യം ചെയ്യും

കൊച്ചി: മന്ത്രി കെടി ജലീലിനു പിന്നാലെ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയേയും എന്‍.ഐ.എ. ചോദ്യംചെയ്യുന്നു. ദിവസങ്ങള്‍ക്കുമുമ്പ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ കൊച്ചിയില്‍ 12 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിവരങ്ങള്‍ ഇ.ഡി.യില്‍നിന്ന് എന്‍.ഐ.എ. ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് ജലീലിനെ എന്‍ഐഎ ചോദ്യം ചെയ്തത്.

ബാംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടും ചോദ്യങ്ങള്‍ ഉണ്ടാകും. നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുമായി ബന്ധപ്പെട്ട് എന്‍.ഐ.എ.യുടെ ദക്ഷിണമേഖല ഓഫീസ് ഇതുസംബന്ധിച്ച മൊഴികളടക്കം ശേഖരിച്ചിട്ടുണ്ട്. ബാംഗളൂരു മയക്കുമരുന്ന് കേസ് നിലവില്‍ എന്‍.ഐ.എ. ഔദ്യോഗികമായി അന്വേഷിക്കുന്നില്ല. ഏതെങ്കിലും രീതിയിലുള്ള ദേശവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്നതില്‍ പ്രാഥമിക അവലോകനം നടന്നിട്ടുണ്ട്.

ബാംഗളൂരു മയക്കുമരുന്ന് കേസ് പ്രതിയും കൊച്ചി സ്വദേശിയുമായ അനൂപ് മുഹമ്മദിന് പലതവണ ബിനീഷ് സ്വന്തം അക്കൗണ്ടില്‍നിന്നും ലക്ഷക്കണക്കിനു രൂപ നല്‍കിയതായി തെളിഞ്ഞിരുന്നു. ഈ പണം വിദേശികളില്‍നിന്ന് മയക്കുമരുന്ന് വാങ്ങുന്നതിന് അനൂപ് മുഹമ്മദ് ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് എന്‍.ഐ.എ. സംശയിക്കുന്നത്.

chandrika: