X

ബിനീഷ് കോടിയേരിയുടെ സ്വത്ത് വിവരങ്ങള്‍ തേടി എന്‍ഫോഴ്‌സ്‌മെന്റ് ; ക്രയവിക്രയം അനുവദിക്കരുതെന്ന് നിര്‍ദേശം

കൊച്ചി: യുഎപിഎ വകുപ്പിന്റെ 16,17,18 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ചെയ്തതായി സംശയിക്കുന്നതിന്റെ പശ്ചാത്തലത്തില്‍
ബിനീഷ് കോടിയേരിയുടെ ആസ്തിവകകള്‍ തങ്ങളുടെ അനുമതി ഇല്ലാതെ ക്രയവിക്രയം ചെയ്യരുതെന്ന് ഇഡി. ഈ ആവശ്യം ഉന്നയിച്ച് ഇഡി രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കി.

ബിനീഷ് കോടിയേരിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരണമാണ് ഇ.ഡി കേസെടുത്തിരിക്കുന്നത്. ഇ.ഡിയുടെ കൊച്ചി ഓഫീസ് ആണ് കേസെടുത്തത്.

ബിനീഷ് കോടിയേരിയെ ഈ മാസം ഒന്‍പതിന് ഇഡി കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ചോദ്യംചെയ്തിരുന്നു. സ്വര്‍ണക്കടത്തു കേസ് സംബന്ധിച്ച അന്വേഷണത്തില്‍,വിസ സ്റ്റാമ്പിങ്ങുമായി ബന്ധപ്പെട്ട് യുഎഇ എഫക്ട്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനത്തിന്റെ ലാഭവിഹിതം ബിനീഷ് കോടിയേരിക്ക് ലഭിച്ചു എന്നും ഈ കമ്പനിയുടെ ഡയറക്ടറാണ് ബിനീഷ് എന്നുമുള്ള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യല്‍

Test User: