ബെംഗളൂരു: ബിനീഷ് കോടിയേരിയെ രാത്രി പാര്‍പ്പിക്കുന്നത് വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നു കബണ്‍ പാര്‍ക്ക് സ്‌റ്റേഷനിലേക്കു മാറ്റി. ഇഡിയുടെ കസ്റ്റഡിയിലാണെങ്കിലും പൊലീസിന്റെ ഒത്താശയോടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണിത്.
തുടര്‍ച്ചയായി 12ാം ദിവസവും ഇഡി ചോദ്യം ചെയ്യല്‍ തുടരുകയാണ്. ബിനീഷ് ഡയറക്ടറായി ആരംഭിച്ച ബെംഗളൂരുവിലെ ബീ ക്യാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ്, കേരളത്തിലെ ബീ ക്യാപിറ്റല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ടോറസ് റെമഡീസ് എന്നീ കമ്പനികളുടെ പേരില്‍ കള്ളപ്പണ ഇടപാടു നടന്നിട്ടുണ്ടോ എന്നാണു പ്രധാനമായി പരിശോധിക്കുന്നത്.
എന്നാല്‍ 2015 ല്‍ തന്നെ ഇവയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞെന്നും മറ്റൊന്നും അറിയില്ലെന്നുമാണു ബിനീഷിന്റെ നിലപാട്. എന്നാല്‍ കമ്പനികളുടെ മേല്‍വിലാസത്തെക്കുറിച്ചു നടത്തിയ തിരച്ചിലില്‍ അവ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്നും വ്യാജ മേല്‍വിലാസമാണെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.