ബെംഗളൂരു: മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യല്‍ തുടരുന്നു. ഇതിനിടെ ബിനീഷിനെ കാണാന്‍ അഭിഭാഷകര്‍ ബെംഗളൂരുവിലെ ഇഡി ആസ്ഥാനത്തെത്തി.
ബിനീഷിന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞ ദിവസമാണ് അഞ്ചു ദിവസത്തേക്ക് നീട്ടിയത്. നവംബര്‍ ഏഴ് വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബിനീഷിനെ കസ്റ്റഡിയില്‍ വക്കാമെന്നാണ് കോടതി വ്യക്തമാക്കിയിരുന്നു. പത്തു ദിവസത്തേക്കായിരുന്നു ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ആരോഗ്യസ്ഥിതി വഷളാണെന്ന് ബിനീഷ് കോടിയേരി മജിസ്‌ട്രേറ്റിനെ അറിയിച്ചിരുന്നു. അതേ സമയം ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ട് ഇഡി കോടതിയില്‍ സമര്‍പ്പിച്ചു. ഇത് കൂടി പരിഗണിച്ചായിരുന്നു കോടതിയുടെ തീരുമാനം.