X
    Categories: main stories

ബിനീഷിനെ 25 വരെ റിമാന്‍ഡ് ചെയ്തു; ഇനി പരപ്പന അഗ്രഹാര ജയിലില്‍

ബെംഗളൂരു: ലഹരിമരുന്ന് കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരി ഇനി ജയിലില്‍. ബിനീഷിനെ ബെംഗളൂരു പ്രത്യേക കോടതി 25 വരെ ജൂഡീഷ്യല്‍ കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റും.

ലഹരിക്കേസില്‍ എന്‍സിബി കസ്റ്റഡി അപേക്ഷ നല്‍കിയില്ല. ബീനീഷിന്റെ ജാമ്യാപേക്ഷ 18നു പരിഗണിക്കാനായി മാറ്റി. വാര്‍ത്തകള്‍ നല്‍കുന്നത് തടയണമെന്ന ബിനീഷിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് ബിനീഷ് കൂടുതല്‍ കുരുക്കിലാവുന്നത് സിപിഎമ്മിന് വലിയ തലവേദനയാവുകയാണ്. പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായത് പാര്‍ട്ടിക്കകത്തും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: