X

ബിനീഷിനെതിരെ കടുത്ത നടപടിക്ക് ഇഡി; കോടിയേരി വീട് കണ്ടുകെട്ടും

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെയും ഭാര്യയുടെയും സ്വത്ത് കണ്ടു കെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ്. തിരുവനന്തപുരം മരുതംകുഴി കോടിയേരി വീടും ഇഡി കണ്ടു കെട്ടും. ബിനീഷിന്റെ ബിനാമി സ്വത്തുക്കളും കണ്ടുകെട്ടും. വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇഡി രജിസ്‌ട്രേഷന്‍ ഐജിക്ക് കത്തു നല്‍കി.

കള്ളപ്പണ നിരോധന നിയമപ്രകാരമാണ് നടപടി. ബിനീഷിന്റെ ബിനാമികളുടെ സ്വത്തും കണ്ടുകെട്ടും. ഇതേക്കുറിച്ച് വിശദമായി പരിശോധിച്ചുവരികയാണ്. ആദ്യഘട്ട ഏറ്റെടുക്കലാണ് ഇപ്പോള്‍ ഇഡി നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ മരുതംകുഴിയിലെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ് നടത്തിയിരുന്നു. ഇപ്പോള്‍ അവധിയില്‍ പോയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഈ വീട്ടിലാണ് താമസിച്ചിരുന്നത്. പിന്നീട് പാര്‍ട്ടി അനുവദിച്ച ഫഌറ്റിലേക്ക് കോടിയേരി മാറുകയായിരുന്നു.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ മാസമാണ് ബിനീഷിന്റെ ആസ്തിവകകളുടെ കൈമാറ്റം മരവിപ്പിച്ചുകൊണ്ട് കൊച്ചി ഇ.ഡി ഓഫീസ് സസ്ഥാന രജിസ്‌ട്രേഷന്‍ വകുപ്പിന് കത്ത് നല്‍കിയത്. സ്വാഭാവിക നടപടിക്രമം അനുസരിച്ച് അറസ്റ്റ് നടന്ന് 90 ദിവസത്തിനകം കണ്ടുകെട്ടല്‍ നടപടികള്‍ ഇ.ഡി പൂര്‍ത്തീകരിക്കും. ഇതിന്റെ ഭാഗമായാണ് കേസില്‍ ഉള്‍പ്പെട്ടവരുടെ ആസ്തിവകകള്‍ കണ്ടുകെട്ടാനുള്ള ഇഡിയുടെ തീരുമാനം.

 

Test User: