X
    Categories: main stories

ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇഡി ചോദ്യം ചെയ്യുന്നു

ബെംഗളൂരു: മയക്കമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ ബെംഗളൂരുവില്‍ ഇഡി ചോദ്യം ചെയ്യുന്നു. ബെംഗളൂരു മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദുമായുള്ള ബന്ധം വ്യക്തമായതോടെയാണ് ഇഡി ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. നേരത്തെയും ഇഡി ബെംഗളൂരുവില്‍ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.

അതീവരഹസ്യമായാണ് ബിനീഷ് ബെംഗളൂരുവിലെത്തിയത്. മയക്കുമരുന്ന് കടത്തുമായി ബിനീഷിന് ബന്ധമുണ്ടെന്നാണ് ഇഡിക്ക് ഇതുവരെ ലഭിച്ച വിവരങ്ങള്‍ പ്രകാരം വ്യക്തമാവുന്നത്. ഇതിനെ തുടര്‍ന്നാണ് ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്.

അനൂപ് മുഹമ്മദുമായി ബന്ധമുണ്ടെന്ന് നേരത്തെ ബിനീഷ് തന്നെ സമ്മതിച്ചിരുന്നു. അനൂപിന് സാമ്പത്തിക സഹായം ചെയ്തിരുന്നു എന്നും എന്നാല്‍ അദ്ദേഹത്തിന് മയക്കുമരുന്ന് മാഫിയാ ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് ബിനീഷ് അന്ന് പറഞ്ഞിരുന്നു. യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആണ് ബിനീഷ് കോടിയേരിക്ക് മയക്കുമരുന്ന് കടത്ത് മാഫിയയുമായി ബന്ധമുള്ള വിവരം പുറത്തുവിട്ടത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: